Thursday, November 11, 2010

വരവ്
ഇനി പ്രകാശവേഗത്തോടെ അവന്‍ വരും
ഇരുളിന്‍റെ കോട്ടകള്‍ തുറന്നു
നിലാവിന്‍റെ വെളിച്ചം കയ്യിലോതുക്കി
അറിവിന്‍റെ നീലക്കടലും താണ്ടി
സ്വയം കത്തിയെരിഞ്ഞ്‌
ഒരു ധൂമകേതു പോലെ......
അവന്‍ വരുമ്പോള്‍
പ്രകൃതി നിശ്ശബ്ബ്ദം
വിധിയെ എന്ത് പഠിപ്പിക്കാന്‍ ?

Saturday, November 6, 2010

യാത്ര
ഇതല്ല നിന്‍റെ താവളം
നിനക്കിവിടം തടവുമുറി പോലെ!
നീലാകാശവും നക്ഷത്രങ്ങളും
നിലാവിന്‍റെ വെളിച്ചവും
നിനക്കൊരു സ്വര്‍ഗം തരും


അല്ലെങ്കിലും നീ
വഴി തെറ്റി വന്നൊരു യാത്രക്കാരി !
തിരഞ്ഞെടുപ്പില്‍ പാളിപ്പോയൊരു പാവം
പെരുവഴിയില്‍ അനാതത്വമെയുല്ലു
അതിനാലീയാത്ര തുടരട്ടെ