Thursday, November 11, 2010

വരവ്
ഇനി പ്രകാശവേഗത്തോടെ അവന്‍ വരും
ഇരുളിന്‍റെ കോട്ടകള്‍ തുറന്നു
നിലാവിന്‍റെ വെളിച്ചം കയ്യിലോതുക്കി
അറിവിന്‍റെ നീലക്കടലും താണ്ടി
സ്വയം കത്തിയെരിഞ്ഞ്‌
ഒരു ധൂമകേതു പോലെ......
അവന്‍ വരുമ്പോള്‍
പ്രകൃതി നിശ്ശബ്ബ്ദം
വിധിയെ എന്ത് പഠിപ്പിക്കാന്‍ ?

Saturday, November 6, 2010

യാത്ര
ഇതല്ല നിന്‍റെ താവളം
നിനക്കിവിടം തടവുമുറി പോലെ!
നീലാകാശവും നക്ഷത്രങ്ങളും
നിലാവിന്‍റെ വെളിച്ചവും
നിനക്കൊരു സ്വര്‍ഗം തരും


അല്ലെങ്കിലും നീ
വഴി തെറ്റി വന്നൊരു യാത്രക്കാരി !
തിരഞ്ഞെടുപ്പില്‍ പാളിപ്പോയൊരു പാവം
പെരുവഴിയില്‍ അനാതത്വമെയുല്ലു
അതിനാലീയാത്ര തുടരട്ടെ

Sunday, June 20, 2010

aksharappakshikal parannakalunnu

Monday, June 14, 2010

samayam

അപ്പ്രതീക്ഷിത നീക്കങ്ങളാല്‍
സമയം എന്നെ കബളിപ്പിക്കുന്നു
അവിചാരിതമായ ഒരു ചലനത്താല്‍
കാലം നിശ്ചലമാകുന്നു
ചിലപ്പോള്‍ സൂചികളുടെ പ്രകാശവേഗം
അമ്പരപ്പിക്കുന്നു
ഒച്ചിനോളം പോന്ന ഇഴയലായും
സമയം എന്നെ മടുപ്പിക്കുന്നു